ജനകീയ വിദ്യാഭ്യാസ സദസ്സിനും 
ജാഥയ്‌ക്കും തുടക്കം

ജനകീയ വിദ്യാഭ്യാസ സമിതി പുതിയ സ്റ്റാൻഡിൽ സംഘടിപ്പിച്ച ജനകീയ വിദ്യാഭ്യാസ സദസ്സും കാൽനട പ്രചാരണ ജാഥയും എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ പാഠപുസ്തകങ്ങളിൽനിന്ന് ചരിത്ര വസ്തുതകൾ വെട്ടിമാറ്റുകയും  വർഗീയവൽക്കരണവും വാണിജ്യവൽക്കരണവും അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ തുറന്നുകാട്ടാനുള്ള പ്രതിഷേധ സദസ്സുകൾക്കും കാൽനട പ്രചാരണ ജാഥകൾക്കും തുടക്കം. ജില്ലാതല  ഉദ്‌ഘാടനം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ്കുമാർ നിർവഹിച്ചു. കെഎസ്ടിഎ, എകെജിസിടി, എകെപിസിടിഎ, എസ്എഫ്ഐ, ബാലസംഘം എന്നീ സംഘടനകൾ ചേർന്ന് രൂപീകരിച്ച ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികൾ നടക്കുക.   ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി 63 കാൽനട പ്രചാരണ ജാഥകളും നൂറിലധികം ജനകീയ വിദ്യാഭ്യാസ സദസ്സുകളും സംഘടിപ്പിക്കും.   ഉദ്‌ഘാടന ചടങ്ങിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം വി പി മനോജ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ, എകെജിസിടി ജില്ലാ സെക്രട്ടറി ഡോ. പി കെ ദിനേഷ്, ബാലസംഘം ജില്ലാ സെക്രട്ടറി സി അപർണ, കെആർടിഎ  സംസ്ഥാന സെക്രട്ടറി വി സജിൻകുമാർ എന്നിവർ സംസാരിച്ചു.  കെഎസ്ടിഎ  ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും കെ പി സിന്ധു നന്ദിയും പറഞ്ഞു. രണ്ടാം ദിവസമായ ശനിയാഴ്‌ച 25 ജാഥകൾ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. Read on deshabhimani.com

Related News