വിലങ്ങാട്: വ്യാപാരികൾക്ക് 20 ലക്ഷം രൂപ സഹായം കൈമാറി



നാദാപുരം വിലങ്ങാട് ഉരുൾപൊട്ടലിൽ  കടകൾ  നശിച്ചവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഒന്നാം ഘട്ട സഹായമായി 20 ലക്ഷം രൂപ  കൈമാറി. മലവെള്ളപ്പാച്ചിലിൽ 12 കടകൾ പൂർണമായും 20ഓളം കടകൾ ഭാഗികമായും  നശിച്ചിരുന്നു. കടകൾ പൂർണമായി തകർന്നവർക്ക് അടുത്ത ഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യുമെന്നും വ്യാപാരികൾ പറഞ്ഞു. ഒന്നാം ഘട്ട ധനസഹായ വിതരണത്തോടൊപ്പം മൂന്ന് കടകളുടെ ഉദ്ഘാടനവും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ രാജു അപ്സര നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌  പി കെ ബാപ്പു ഹാജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സലിം രാമനാട്ടുകര മുഖ്യ പ്രഭാഷണം നടത്തി. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ, വൈസ് പ്രസിഡന്റ്‌ സൽമ രാജു, ഏരത്ത് ഇഖ്ബാൽ, ഫാദർ വിൽസൻ മുട്ടത്തുകുന്നേൽ, ജിജി കെ തോമസ്, അബ്ബാസ് കണേക്കൽ, വിനോയ് തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News