100 ഗായകർ, റഫിയുടെ 100 ഗാനങ്ങൾ



 കോഴിക്കോട്‌ അനശ്വര ഗായകൻ മുഹമ്മദ്‌ റഫിയുടെ 100 ഗാനങ്ങൾ 100 ഗായകരുടെ ശബ്ദത്തിൽ ടൗൺഹാളിൽ നിറഞ്ഞു. എംഇഎസിന്റെ റഫി നൂറാം ജന്മവാർഷിക സംഗീതോത്സവത്തിൽ പ്രമുഖർ മുതൽ പുതുതലമുറയിലെ ഗായകർ വരെ പാട്ടുകളുമായി വേദിയിലെത്തി. ഗായകരായ ഗുലാബ്, നയൻ ജെ ഷാ, സിബല്ല സദാനന്ദൻ, സുനിൽകുമാർ, ബേബി കെയർ സലാം, ഉസ്മാൻ മാത്തോട്ടം, തല്ഹത്ത്, രാധിക, യു ഗോകുൽ ദാസ്, ആഷിഫ്, ഇസ്ഹാഖ് ചാലിയം, അഷ്‌കർ ലാവണ്യ തുടങ്ങി പ്രമുഖരുടെ നിരയാണ്‌ പാടിയത്‌. ആറ് വയസ്സുകാരൻ ഷുഹൈബ് മാലിക് മുതൽ 80 വയസ്സുകാരൻ രാജശേഖരൻ വരെ സംഗീതോത്സവത്തിന്റെ ഭാഗമായി. തിങ്കൾ രാവിലെ 10ന്‌ തുടങ്ങിയ പരിപാടി രാത്രി 10 വരെ നീണ്ടു. എംഇഎസ്‌ 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസൽ ഗഫൂർ ‘യെ മേരാ പ്രേം പത്ര’ എന്ന ഗാനം ആലപിച്ചാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. ജില്ലാ പ്രസിഡന്റ്‌ പി കെ അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. കെ വി സലീം, എ ടി എം അഷ്‌റഫ്‌, ഹാഷിം കടാക്കലകം, ആർ കെ ഷാഫി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News