കടൽവെള്ളത്തിൽനിന്ന് ഉയർന്ന വോൾട്ടേജ് വൈദ്യുതി
കുന്നമംഗലം വൈദ്യുതി ഉപയോഗിച്ച് ഉപ്പുലായനിയിൽനിന്ന് ഉയർന്ന വോൾട്ടേജിൽ പ്രവർത്തിക്കുന്ന വെൽഡിങ് മെഷീൻ പ്രവർത്തിപ്പിച്ച് കായണ്ണ ജിഎച്ച്എസ്എസിലെ കെ ശ്രേയയും ടി കെ മുഹമ്മദ് ഷാനിദും. കടൽവെള്ളത്തിൽനിന്ന് നാടിനാവശ്യമായ ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്നാണ് ഇവരുടെ കണ്ടുപിടിത്തം. ജനറേറ്ററിന്റെ സഹായമില്ലാതെ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് ഉയർന്ന വോൾട്ടേജിൽ വെൽഡിങ് നടത്തി അമ്പരപ്പിക്കുകയാണിവർ. ഉപ്പുലായനിയുടെ കാഠിന്യം കൂടുന്നതിനനുസരിച്ച് വൈദ്യുതിയുടെ തീവ്രതയും വർധിക്കുമെന്ന് ഇവർ പറഞ്ഞു. സമൃദ്ധമായ സമുദ്രജലത്തെ ഇത്തരത്തിൽ ഉപയോഗിക്കാനായാൽ മാറുന്ന കാലത്തെ വൈദ്യുത സ്രോതസ്സായി ഇത് മാറും. Read on deshabhimani.com