കോഴിക്കോട് സിറ്റി ചാമ്പ്യന്മാർ



  കുന്നമംഗലം  കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ കോഴിക്കോട് സിറ്റി ഉപജില്ല 1091 പോയിന്റുമായി  ഓവറോൾ ചാമ്പ്യന്മാരായി. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര മേള, ഐടി, പ്രവൃത്തി പരിചയമേള, വൊക്കേഷണൽ എക്സ്പോ എന്നീ മത്സരങ്ങളിലാണ് സിറ്റി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായത്. 1082 പോയിന്റ്‌ നേടി മുക്കം ഉപജില്ല രണ്ടാം സ്ഥാനം നേടി. മികച്ച സ്‌കൂളായി മേമുണ്ട എച്ച്എസ്എസ് (428) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം സിൽവർ ഹിൽസ് എച്ച്എസ്എസ് (367) നേടി. വിവിധ മത്സരങ്ങളിലെ പോയിന്റ്‌ നില: ഐടി മേള : മികച്ച ഉപജില്ല - മുക്കം (97), രണ്ടാം സ്ഥാനം വടകര (91), മികച്ച സ്കൂൾ - സിൽവർ ഹിൽസ് എച്ച്എസ്എസ് (57), രണ്ടാം സ്ഥാനം - സെന്റ്‌ ജോസഫ്സ്‌ എച്ച്എസ്എസ് പുല്ലൂരാംപാറ (33). പ്രവൃത്തി പരിചയമേള: മികച്ച ഉപജില്ല- കോഴിക്കോട് സിറ്റി (596), രണ്ടാം സ്ഥാനം മുക്കം (590), മികച്ച സ്കൂൾ - ജിവിഎച്ച്എസ്എസ് മേപ്പയൂർ (179), രണ്ടാം സ്ഥാനം - സിൽവർ ഹിൽസ് എച്ച്എസ്എസ് (165). സാമൂഹ്യശാസ്ത്ര മേള: മികച്ച ഉപജില്ല തോടന്നൂർ (116), രണ്ടാം സ്ഥാനം - മേലടി (111), മികച്ച സ്കൂൾ: മേമുണ്ട എച്ച്എസ്എസ് (67), രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് വളയം (44). ഗണിതശാസ്ത്ര മേള : മികച്ച ഉപജില്ല -തോടന്നൂർ (239), രണ്ടാം  സ്ഥാനം ചോമ്പാല (227), മികച്ച സ്കൂൾ മേമുണ്ട എച്ച്എസ്എസ് (123), രണ്ടാം സ്ഥാനം: ചക്കാലക്കൽ എച്ച്എസ്എസ് (116). ശാസ്ത്രമേള: മികച്ച ഉപജില്ല പേരാമ്പ്ര (108), രണ്ടാം സ്ഥാനം തോടന്നൂർ (105), മികച്ച സ്കൂൾ - മേമുണ്ട എച്ച്എസ്എസ് (59), രണ്ടാം സ്ഥാനം ജിവിഎച്ച്എസ്എസ് മേപ്പയൂർ (40).   സമാപന സമ്മേളനവും സമ്മാനദാനവും കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ്‌ അരിയിൽ അലവി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി ടി എം ഷറഫുന്നിസ അധ്യക്ഷയായി. ഷിയോലാൽ, എൻ അബൂബക്കർ, കെ പി ഫൈസൽ, ഷമീം, മൂസക്കോയ മാവിളി, അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. പ്രവീൺ സ്വാഗതവും എൻ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News