ഗോകുലം ഗോപാലന് നാടിന്റെ സ്നേഹാദരം
കോഴിക്കോട് കലാ –- സാമൂഹിക –- വ്യവസായ മേഖലകളിലെ നിറസാന്നിധ്യമായ ഗോകുലം ഗോപാലന് സ്നേഹാദരമൊരുക്കി നാട്. ഓൾ ഇന്ത്യാ മലയാളി അസോസിയേഷനും മലയാളി സൗഹൃദകൂട്ടയ്മയും ചേർന്ന് കലിക്കറ്റ് ട്രേഡ് സെന്ററിൽ ഒരുക്കിയ ‘സുകൃതപഥം’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ ഗോകുലം ഗോപാലനെ പൊന്നാടയണിയിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവൻ എംപി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, റസൂൽ പൂക്കുട്ടി, സംവിധായകൻ ഹരിഹരൻ, എം പി അഹമ്മദ്, ശ്രീകണ്ഠൻ നായർ, ഡോ. എ വി അബു, ടി എസ് പട്ടാഭിരാമൻ, ബാബു പറമ്പത്ത്, കെ ആർ മനോജ്, വിനോദ് കരുനാഗപ്പള്ളി, ടി പി ദാസൻ തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് ചെയർമാൻ എ കെ പ്രശാന്ത് സ്വാഗതവും ജനറൽ കൺവീനർ രവീന്ദ്രൻ പൊയിലൂർ നന്ദിയും പറഞ്ഞു. തുടർന്ന് സിനിമാതാരങ്ങളും ഗായകരും അണിനിരന്ന മെഗാ ഇവന്റും അരങ്ങേറി. Read on deshabhimani.com