ഡോൾഫിൻ കരക്കടിഞ്ഞു
എലത്തൂർ സംരക്ഷിത ഇനത്തിൽപ്പെട്ട ഡോൾഫിൻ എലത്തൂർ ബീച്ചിലെ മാട്ടുവയൽ ഭാഗത്ത് കരക്കടിഞ്ഞു. ഏഷ്യൻ ഡോൾഫിൻ വിഭാഗത്തിലുള്ള ഡോൾഫിനാണിത്. ചൊവ്വ രാവിലെ പത്തരയോടെ പ്രദേശവാസികളാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്. കോസ്റ്റൽ പൊലീസും കോർപറേഷൻ അധികൃതരും സ്ഥലത്തെത്തി. എലത്തൂർ വെറ്ററിനറി ഡിസ്പൻസറിയിലെ ഡോക്ടറെത്തി പോസ്റ്റ്മോർട്ടം നടത്തി. താമരശേരി ഫോറസ്റ്റ് ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥരും ഡോക്ടറും പരിശോധിച്ചശേഷം സംസ്കരിച്ചു. Read on deshabhimani.com