മലബാർ ഗാർഡൻ ഫെസ്റ്റിവലിൽ ഓർക്കിഡ് വസന്തം
പന്തീരാങ്കാവ് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന മലബാർ ഗാർഡൻ ഫെസ്റ്റിവലിൽ സന്ദർശകരെ ആകർഷിച്ച് ഓർക്കിഡ് വസന്തം. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസർച്ചിന്റെ കീഴിലുള്ള സിക്കിമിലെ ദേശീയ ഓർക്കിഡ് ഗവേഷണ കേന്ദ്രത്തിന്റെ സ്‌റ്റാളിലാണ് ഓർക്കിഡുകൾ വർണക്കാഴ്‌ചയൊരുക്കുന്നത്. ഇന്ത്യയുടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാലയത്തിലും മാത്രം കാണപ്പെടുന്ന തദ്ദേശീയ ഓർക്കിഡുകളാണ് പ്രദർശനത്തിനുള്ളത്. ഡെൻഡ്രോബിയം, വാൻഡ, പാഫിയോപെഡിലം, അറിഡീസ് തുടങ്ങിയ ഓർക്കിഡ് ഇനങ്ങളാണ് ഇവയിൽ ഭൂരിപക്ഷവും. ചൊവ്വാഴ്‌ച സുലൈമാനിയുടെ ഗസലും ബുധനാഴ്‌ച അബ്റാ കാടാബ്രയുടെ സംഗീതവിരുന്നും അരങ്ങേറി. വെള്ളിയാഴ്‌ച എസ് ജെ കലക്ടീവ്സിന്റെ ബാൻഡ് ഷോയുണ്ടാകും. Read on deshabhimani.com