യൂണിയൻ ബാങ്ക് ജീവനക്കാർ പണിമുടക്കി
കോഴിക്കോട് അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി യൂണിയൻ ബാങ്ക് ജീവനക്കാർ കോഴിക്കോട് റീജണൽ ഓഫീസിനുമുമ്പിൽ ധർണ നടത്തി. എ കെ രമേശ് ഉദ്ഘാടനംചെയ്തു. ബെഫി, എൻസിബിഇ, എൻഒബിഡബ്ല്യു, യുബിഐഇയു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്കും ധർണയും. എം മോഹനൻ അധ്യക്ഷനായി. എൻസിബിഇ ജില്ലാ സെക്രട്ടറി വി ഗിരീശൻ, ബെഫി ജില്ലാ സെക്രട്ടറി വി ആർ ഗോപകുമാർ, യുബിഐഇഎഫ് കോഴിക്കോട് റീജണൽ സെക്രട്ടറി മനോജ് കുമാർ എന്നിവർ സംസാരിച്ചു. ബെഫി ഏരിയാ സെക്രട്ടറി ടി സി രാഗേഷ് സ്വാഗതവും ദീക്ഷിത് നന്ദിയും പറഞ്ഞു. ക്ലെറിക്കൽ നിയമനം ഐബിപിഎസ് വഴി നടത്തുക, അപ്രന്റിസ് നിയമനം തുടങ്ങാനുള്ള ശ്രമം അവസാനിപ്പിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സബ് സ്റ്റാഫ് കേഡറിലെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. Read on deshabhimani.com