അപവാദപ്രചാരണത്തിനെതിരെ പ്രതിഷേധം

സിപിഐ എമ്മിനെതിരെ പി വി അൻവർ എംഎൽഎ നടത്തിയ അപവാദ പ്രചാരണങ്ങളിലും നുണ പ്രചാരണങ്ങളിലും പ്രതിഷേധിച്ച് സിപിഐ എം പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം


കോഴിക്കോട്  പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിക്കും സിപിഐ എമ്മിനുമെതിരെ നടത്തുന്ന അപവാദപ്രചാരണത്തിൽ നാടെങ്ങും പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.  ന​ഗരത്തിൽ മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഇടതുമുന്നണിയെ വഞ്ചിച്ച് സിപിഐ എമ്മിനെതിരെ നുണ പ്രചരിപ്പിക്കുന്ന അന്‍വറിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. പൊതുയോ​ഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ എ പ്രദീപ് കുമാർ, കെ കെ ലതിക, ജില്ലാ കമ്മിറ്റി അം​ഗം കെ ദാമോദരന്‍ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News