നഗരത്തിൽ 900 സ്‌റ്റീൽ ബിന്നുകളും 
50 എംസിഎഫും

ബീച്ചിൽ സ്ഥാപിച്ച സ്‌റ്റീൽ ബിന്നുകൾ


കോഴിക്കോട്‌ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ 900 സ്‌റ്റീൽ ബിന്നുകൾ സജ്ജീകരിച്ച്‌ കോർപറേഷൻ. ജൈവ–-അജൈവ മാലിന്യം വേർതിരിച്ച്‌ ശേഖരിക്കുന്നതിനായി രണ്ട്‌ ബിന്നുകളാണ്‌ ഓരോയിടത്തും ഉണ്ടാകുക. ബീച്ചിലുൾപ്പെടെ ഇതിനകം 100 സ്‌റ്റീൽ ബിന്നുകൾ സ്ഥാപിച്ചു. മാലിന്യമുക്ത കേരളം രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള പദ്ധതിക്കായി ഒരു കോടി രൂപയാണ്‌ വകയിരുത്തിയത്‌.  ആദ്യഘട്ടത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ്‌ ഇവ സ്ഥാപിക്കുക. മാലിന്യം നിറയുന്നതിനനുസരിച്ച്‌ ആരോഗ്യവിഭാഗം ജീവനക്കാർ ഇവ മാറ്റും. ഇതിനുപുറമെ എല്ലാ വാർഡുകളിലും എംസിഎഫ്‌ ഒരുക്കുന്നതിനായി 50 കണ്ടെയ്‌നറുകൾ കൂടി വാങ്ങും. വാർഡുകളിൽനിന്ന്‌ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം ഈ കണ്ടെയ്‌നർ എംസിഎഫുകളിലാണ്‌ സൂക്ഷിക്കുക.  ഇതിൽനിന്നാണ്‌ സംസ്‌കരണത്തിനായി കൊണ്ടുപോവുക.  ആദ്യഘട്ടത്തിൽ 25 വാർഡുകളിൽ കണ്ടെയ്‌നറുകൾ സ്ഥാപിച്ചിരുന്നു. ഇത്‌ വിജയകരമായതോടെയാണ്‌ മുഴുവൻ വാർഡുകളിലും കണ്ടെയ്‌നർ എത്തിക്കുന്നത്‌. Read on deshabhimani.com

Related News