പ്ലാസ്‌റ്റിക്‌ മാലിന്യം 
മായനാട് സ്‌കൂളിന്‌ വേണം



സ്വന്തം ലേഖകൻ കോഴിക്കോട്   സ്‌കൂളുകളിലെ  പ്ലാസ്‌റ്റിക്ക് മാലിന്യം  എന്തുചെയ്യുമെന്നോർത്ത് ഇനി വിഷമിക്കേണ്ട. അത്‌ എത്രയായാലും അത് മായനാട് എയുപി സ്‌കൂളിന് വേണം. സ്‌കൂളിൽ നിർമിക്കുന്ന 7000 ചതുരശ്ര അടി ഓഡിറ്റോറിയത്തിന്റെ മേൽക്കൂര മേയാനുള്ള ഓടുകൾ നിർമിക്കുന്നത്‌  ഈ  പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ്‌. ഇത് സംസ്‌ക്കരിച്ചെടുക്കുന്ന വസ്‌തു ഉപയോഗിച്ച് നിർമിക്കുന്ന ഓടുകൾ, മുറിയിലെ ചൂട്‌ നിയന്ത്രിക്കാൻ കഴിയുന്നതും  ഈടുനിൽക്കുന്നതുമാണ്‌.   ഓറിയോൺ പോളിമേഴ്സ് എന്ന സ്ഥാപനമാണ് ഇത് നിർമിച്ചുനൽകുക. പ്ലാസ്റ്റിക് വസ്തുക്കളുടെ പുനരുപയോഗത്തെക്കുറിച്ച്‌ വിദ്യാർഥികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് ശേഖരിച്ച്‌ സ്കൂളിന്‌ നൽകാനായി നൂറ് ചാക്ക്‌ പ്രത്യേകം തയ്യാറാക്കിയതായി പ്രധാന അധ്യാപകൻ കെ അനൂപ് പറഞ്ഞു. കഴിഞ്ഞ യുവജനോത്സവ വേദികളുടെ പരിസരത്തുനിന്ന്‌ 15 ചാക്ക് പ്ലാസ്റ്റിക് മാലിന്യം  വിദ്യാർഥികൾ ശേഖരിച്ചു. Read on deshabhimani.com

Related News