ബേപ്പൂർ, ചാലിയം തീരത്തേക്ക് ജനപ്രവാഹം

ബേപ്പൂർ പുലിമുട്ടിലെ തിരക്ക്


ഫറോക്ക് ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റ് തീയതി മാറ്റിയിട്ടും പ്രധാന വേദികളായ ബേപ്പൂർ മറീന, ചാലിയം ഓഷ്യനസ് ബീച്ചുകളിലേക്ക് വൻ ജനപ്രവാഹം. വെള്ളി രാവിലെ മുതൽ തുടങ്ങിയ ജനങ്ങളുടെ വരവ് വൈകിട്ടോടെ ഇരുബീച്ചുകളിലേക്കും നിലയ്ക്കാത്ത ഒഴുക്കായി. ആയിരങ്ങളാണ് സായാഹ്നത്തിൽ തീരത്തും പുലിമുട്ടിലും എത്തിയത്‌.   എം ടിയുടെ നിര്യാണത്തെ തുടർന്ന്‌, 27ന്‌ തുടങ്ങേണ്ട ഫെസ്റ്റ്, 28നാക്കിയെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തോടെ വീണ്ടും ഒരാഴ്ച നീട്ടി. ജനുവരി നാല്, അഞ്ച് തീയതികളിലേക്ക് ഫെസ്റ്റ് മാറ്റാൻ വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകേന്ദ്രവും ഡിടിപിസിയും തീരുമാനിക്കുകയായിരുന്നു. ബേപ്പൂർ -ചാലിയം ജങ്കാർ സർവീസിനും ഉല്ലാസബോട്ടുകളിൽ കയറാനും വെള്ളിയാഴ്‌ച വൻ തിരക്കായിരുന്നു. അവധിക്കാലത്ത് കൂടുതൽ ജങ്കാർ സർവീസ് വേണമെന്ന ആവശ്യവും ശക്തമാണ്. Read on deshabhimani.com

Related News