ചുരത്തിൽ മിനിലോറിക്ക് തീപിടിച്ചു

ലോറിയിൽ പടർന്ന തീ അണയ്‌ക്കാനുള്ള ശ്രമം


താമരശേരി ചുരത്തിൽ മിനിലോറിക്ക് തീപിടിച്ചു. ചുരം ആറാം വളവിന് സമീപം ശനി രാവിലെയായിരുന്നു അപകടം. അരീക്കോട്‌നിന്ന്‌ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോകുകയായിരുന്ന മിനിലോറിക്കാണ് തീപിടിച്ചത്. മുക്കത്തുനിന്നും കൽപ്പറ്റയിൽനിന്നും ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. ഒരു മണിക്കൂറോളം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. Read on deshabhimani.com

Related News