കിനാലൂരിൽ എയിംസ് അനുവദിക്കണം
ബാലുശേരി സ്ഥലവും അനുബന്ധസൗകര്യങ്ങളുമെല്ലാമൊരുക്കിയ ബാലുശേരി മണ്ഡലത്തിലെ കിനാലൂരിൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ് ) അനുവദിക്കണമെന്ന് സിപിഐ എം ബാലുശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കിനാലൂരിൽ എയിംസ് സ്ഥാപിക്കാനായി 63. 34 ഹെക്ടർ ഭൂമി കെഎസ്ഐഡിസിയിൽനിന്ന് ഏറ്റെടുത്ത് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കൈമാറി ഉത്തരവായി. 40 ഹെക്ടർ ഭൂമി സ്വകാര്യവ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയായി. പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷ യോജന(പിഎംഎസ്‌എസ്‌വൈ)ക്ക് കീഴിൽ 22 പുതിയ എയിംസുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ അവഗണിക്കുകയാണുണ്ടായത്. ചതുരശ്ര കിലോമീറ്ററിന് 860 എന്ന ഉയർന്ന ജനസംഖ്യാ സാന്ദ്രതയുള്ള കേരളത്തിനുവേണ്ടി കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ എത്രയുംവേഗം അംഗീകാരം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബാലുശേരി ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക, ബാലുശേരി താലൂക്കാശുപത്രിയിൽ പുതിയ തസ്തിക അനുവദിക്കുക, പാവങ്ങാട്–-ഉള്ള്യേരി–-കുറ്റ്യാടി–-ചൊവ്വ റോഡിന്റെ തുടർവികസനം വേഗത്തിലാക്കുക, ജലജീവൻ പദ്ധതിയിൽ ട്രഞ്ച് കീറിയ ഗ്രാമീണറോഡുകൾ ഉടൻ പൂർവസ്ഥിതിയിലാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിലും പൊതുചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം കെ എം സച്ചിൻദേവും മറുപടി പറഞ്ഞു. സി എച്ച് സുരേഷ് ക്രഡൻഷ്യൽ റിപ്പോർട്ടവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം മെഹബൂബ്, പി കെ മുകുന്ദൻ, കെ കെ ദിനേശൻ എന്നിവർ പങ്കെടുത്തു. ടി കെ സുമേഷ് പ്രവർത്തനരൂപരേഖ അവതരിപ്പിച്ചു. വൈകിട്ട് ചുവപ്പ്സേന മാർച്ചും പ്രകടനവും നടന്നു. ബാലുശേരി മുക്ക്, ബ്ലോക്ക് റോഡ് കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. ബാലുശേരി ബസ് സ്റ്റാൻഡിന് സമീപമുള്ള സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ടി കെ സുമേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം മെഹബൂബ് പി കെ മുകുന്ദൻ, കെ എം സച്ചിൻദേവ് എംഎൽഎ, ഇസ്മയിൽ കുറുമ്പൊയിൽ എന്നിവർ സംസാരിച്ചു. പി പി രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. കേന്ദ്രത്തിനെതിരെ നയപരമായ എതിർപ്പ് പ്രകടിപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല: എളമരം കരീം ബാലുശേരി കേന്ദ്രസർക്കാർ രാജ്യത്ത് ജനവിരുദ്ധ തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ നയപരമായ എതിർപ്പ് പ്രകടിപ്പിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. സിപിഐ എം ബാലുശേരി ഏരിയാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. 10 വർഷത്തിനിടയിൽ നാലുലക്ഷം കർഷകർ രാജ്യത്ത് ആത്മഹത്യചെയ്തു. കോർപറേറ്റുകൾക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുകയാണ്. ജനജീവിതം ദുസ്സഹമാകുമ്പോഴുണ്ടായ കർഷക പ്രക്ഷോഭങ്ങളിൽനിന്നൊക്കെ ശ്രദ്ധതിരിക്കാൻ മതവും ജാതിയുംപറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻപോലും തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെ നയപരമായ എതിർപ്പ് പ്രകടിപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല: എളമരം കരീം ബാലുശേരി കേന്ദ്രസർക്കാർ രാജ്യത്ത് ജനവിരുദ്ധ തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ നയപരമായ എതിർപ്പ് പ്രകടിപ്പിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. സിപിഐ എം ബാലുശേരി ഏരിയാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. 10 വർഷത്തിനിടയിൽ നാലുലക്ഷം കർഷകർ രാജ്യത്ത് ആത്മഹത്യചെയ്തു. കോർപറേറ്റുകൾക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുകയാണ്. ജനജീവിതം ദുസ്സഹമാകുമ്പോഴുണ്ടായ കർഷക പ്രക്ഷോഭങ്ങളിൽനിന്നൊക്കെ ശ്രദ്ധതിരിക്കാൻ മതവും ജാതിയുംപറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻപോലും തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com