കണ്ടെടുത്ത സ്വർണം 
കോടതിയിൽ ഹാജരാക്കി



 വടകര  ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽനിന്ന്‌ മുൻ മാനേജർ കവർന്ന പണയ സ്വർണം അന്വേഷകസംഘം കോടതിയിൽ ഹാജരാക്കി.        കഴിഞ്ഞ ദിവസം 77 ഇനങ്ങളിലായി 900 ഗ്രാമും, വ്യഴാഴ്ച 341 ഇനങ്ങളിലായി 4.400  കിലോ ഗ്രാം സ്വർണവുമാണ് വടകര കോടതിയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ജി ബാലചന്ദ്രൻ ഹാജരാക്കിയത്.    മുൻ മാനേജർ മധാ ജയകുമാറിന് സംസ്ഥാനത്തിന് പുറത്ത്  സ്വർണം പണയം വെക്കാൻ സഹായം നൽകിയ ഡിബിഎസ് ബാങ്കിലെ കരാർ ജീവനക്കാരൻ കാർത്തികിനെ  പ്രതി പ്പട്ടികയിൽ ഉൾപ്പെടുത്തി.  കാർത്തികിനെ പിടി കിട്ടിയാൽ മാത്രമേ ഇനി മധാ ജയകുമാറിനെ കസ്‌റ്റഡിയിൽ വാങ്ങുകയുള്ളൂ. അഞ്ച്‌ കിലോ സ്വർണം സൂക്ഷിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ  ലഭിച്ചിട്ടുണ്ടെങ്കിലും കാർത്തികിന്റെ സഹായത്താൽ മാത്രമേ കണ്ടെത്താനാവൂ. അതിനാൽ കാർത്തികിനെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാക്കി.  17 കോടി 20 ലക്ഷം രൂപ വില വരുന്ന 26.24 കി. ഗ്രാം സ്വർണമാണ് ബാങ്കിൽ നിന്ന്‌ നഷ്ടമായത്. സ്വകാര്യ ധനകാര്യ സ്ഥാപനമായ ചാത്തങ്കണ്ടത്തിൽ ഫിനാൻസിന്റെ സ്വർണമാണ് മുൻ ബാങ്ക് മാനേജർ മറ്റൊരു വിദേശ ബാങ്കിൽ പണയപ്പെടുത്തിയത്. ധനകാര്യ സ്ഥാപനത്തെപ്പറ്റി അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല. Read on deshabhimani.com

Related News