കായക്കൊടിയിൽ മിന്നൽച്ചുഴലി

മിന്നൽച്ചുഴലിയിൽ വീടിന് മുകളിൽ മരം വീണ നിലയിൽ


കായക്കൊടി  പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ടുകുന്ന് ഭാഗങ്ങളിൽ മിന്നൽച്ചുഴലി. വ്യാഴം വൈകിട്ടോടെയാണ് മിന്നൽച്ചുഴലി വീശിയടിച്ചത്. നാവോട്ടുകുന്നിൽ മൂന്ന്‌ വീട്‌ തകർന്നു. നാവോട്ടുകുന്നുമ്മൽ ബിജു, രഘു, കൊടക്കൽ ദേവി എന്നിവരുടെ വീടുകളാണ് തകർന്നത്. രണ്ട് വീടിന്‌ കേടുപാടുണ്ടായി. പട്ടർകുളങ്ങരയിലും നാവോട്ടുകുന്നിലുമായി നിരവധി കാർഷികവിളകൾ നിലംപൊത്തി. വൈദ്യുതിബന്ധവും താറുമാറായി.  Read on deshabhimani.com

Related News