ഹൃദയത്തിനുവേണ്ടി ഒരു നടത്തം

ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപറേഷനും കേരള ഹാർട്ട് കെയർ സൊസെെറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘ഹൃദയത്തിനുവേണ്ടി നടത്തം' പരിപാടിയുടെ സമാപന ചടങ്ങിൽ മേയർ ബീന ഫിലിപ്പിനൊപ്പം വളന്റിയേഴ്‌സ് ചുവന്ന ഹൈഡ്രജൻ ബലൂൺ ആകാശത്തേക്ക് ഉയർത്തുന്നു


കോഴിക്കോട് ലോക ഹൃദയദിനത്തിന്റെ  ഭാഗമായി കോഴിക്കോട് കോർപറേഷനും കേരള ഹാർട്ട് കെയര്‍ സൊസൈറ്റിയും ചേർന്ന്‌  സംഘടിപ്പിച്ച "ഹൃദയത്തിനു വേണ്ടി നടത്തം' മേയർ ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു.   കോർപറേഷൻ ഓഫീസിന് മുമ്പിൽ നിന്നാരംഭിച്ച്‌ ഗുജറാത്തി സ്‌കൂളിൽ സമാപിച്ച വാക്കത്തോണിൽ ആയിരത്തോളംപേർ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് വളന്റിയേഴ്സ് റെഡ് ബലൂൺ ആകാശത്തേക്ക് ഉയർത്തി.  ഹൃദ്‌രോഗ വിദഗ്‌ധരായ ഡോ. പി കെ അശോകൻ, ഡോ. നന്ദകുമാർ എന്നിവരുമായി സംവ​ദിച്ചു. 80 വയസ്സ്‌ പിന്നിട്ടവരെയും മുൻ  ജില്ലാ പ്ലീഡർ അഡ്വ. എം കെ എ സലീമിനെയും ആദരിച്ചു. കൗൺസിലർ കെ മൊയ്തീൻ കോയ, ആർ ജയന്ത് കുമാർ, സി ഇ ചാക്കുണ്ണി, ഇമ്പിച്ചമ്മദ്, റംസി ഇസ്മയിൽ, ഹൻസ ജയന്ത്, കെ അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News