തായാട്ട് ശങ്കരൻ അനുസ്മരണം

പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച തായാട്ട് ശങ്കരൻ ജന്മശതാബ്‌ദി അനുസ്മരണ സമ്മേളനത്തിൽ ഡോ. സുനിൽ പി ഇളയിടം സംസാരിക്കുന്നു


കോഴിക്കോട് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക യാഥാർഥ്യങ്ങളെ പ്രതിനിധീകരിക്കുന്നതിൽ സാഹിത്യത്തിന് എത്രത്തോളം പങ്കുണ്ടെന്ന് വ്യക്തമാക്കിത്തന്നയാളാണ് തായാട്ട് ശങ്കരനെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. എ കെ രമേശ് അധ്യക്ഷനായി. കെ ഇ എൻ, കെ ടി കുഞ്ഞിക്കണ്ണൻ, ഡോ. യു ഹേമന്ത്കുമാർ, ഡോ. പ്രിയ പിലിക്കോട്, വി ബിന്ദു എന്നിവർ സംസാരിച്ചു. സി പി ഹരീന്ദ്രൻ എഴുതിയ ‘തായാട്ട് ശങ്കരൻ–-- കാലത്തെ സംവാദ ഭരിതമാക്കിയ ചിന്തകൻ’ എന്ന പുസ്തകം സുനിൽ പി ഇളയിടം ഡോ. പ്രിയ പിലിക്കോടിന് നൽകി പ്രകാശിപ്പിച്ചു. കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രമാണ് പുസ്തകത്തിന്റെ പ്രസാധകർ.  Read on deshabhimani.com

Related News