ഉരുൾപൊട്ടലിൽ പാലങ്ങൾ തകർന്നു
നാദാപുരം ഉരുൾപൊട്ടലിൽ പാലങ്ങൾ തകർന്ന് വിലങ്ങാട് മലയോരം ഒറ്റപ്പെട്ടു. ഉരുട്ടി, പാനോം മഞ്ഞച്ചീളി, വിലങ്ങാട്, മുച്ചംകഴി തുടങ്ങിയ പാലങ്ങൾ തകർന്നതോടെയാണ് ഗതാഗതം നിലച്ചത്. കുമ്പളച്ചോല വഴിയുള്ള ചെറുപാലം വഴി രക്ഷാപ്രവർത്തകർ നടന്നാണ് വിലങ്ങാട് എത്തിയത്. പന്നിയേരി ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിലാണ് പുതുതായി നിർമിച്ച പാലത്തിന്റെ ഒരു ഭാഗം തകർന്നത്. മുച്ചം കഴിപാലം തകർന്നതോടെ പന്നിയേരി, കുറ്റല്ലൂർ, പറക്കാട് കോളനിയിലേക്കുള്ള ഗതാഗതം മുടങ്ങി. Read on deshabhimani.com