‘മണമ്പൂര്‍: എഴുത്തും ജീവിതവും' പ്രകാശിപ്പിച്ചു

മണമ്പൂർ രാജൻബാബുവിനെ കുറിച്ചുള്ള ‘മണമ്പൂർ: എഴുത്തും ജീവിതവും' പുസ്തകം ആലങ്കോട് ലീലാകൃഷ്ണൻ വി ശശികുമാറിന് നൽകി പ്രകാശിപ്പിക്കുന്നു


മലപ്പുറം  കവിയും എഴുത്തുകാരനും പത്രാധിപരുമായ മണമ്പൂർ രാജൻബാബുവിനെ കുറിച്ചുള്ള ‘മണമ്പൂർ: എഴുത്തും ജീവിതവും' പുസ്തകം  പ്രകാശിപ്പിച്ചു.  ചടങ്ങ്  പ്രൊഫ. എം എം നാരായണന്‍  ഉദ്ഘാടനംചെയ്തു. കുമാരനാശാനിൽനിന്ന് കട പൊട്ടിവന്ന കവിയാണ് മണമ്പൂരെന്ന് അദ്ദേഹം പറഞ്ഞു. കാവ്യജീവിതത്തിന്‌ സമാന്തരമായ പൊതുജീവിതം നയിച്ച വ്യക്തിത്വമാണ്‌ മണമ്പൂരിന്റേതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ വളർത്തിയതിൽ വലിയ പങ്കുവഹിച്ച ജീവിതമാണ്‌ മണമ്പൂരിന്റേതെന്ന്‌ ആലങ്കോട്‌ ലീലാകൃഷ്‌ണൻ പറഞ്ഞു. എം ടി, സി രാധാകൃഷ്‌ണൻ, ശ്രീകുമാരൻ തമ്പി, പെരുമ്പടവം ശ്രീധരൻ തുടങ്ങി 67 പേരുടെ ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. ഡോ. എസ്‌ സഞ്‌ജയ്‌ ആണ്‌ എഡിറ്റർ. മലപ്പുറം റൂബി ലോഞ്ചിൽ നടന്ന  പരിപാടിയിൽ  ഡോ. ഉണ്ണി ആമപ്പാറക്കൽ അധ്യക്ഷനായി. കവിയും പ്രഭാഷകനുമായ  ആലങ്കോട് ലീലാകൃഷ്ണൻ വി ശശികുമാറിന് പുസ്തകം നൽകി പ്രകാശിപ്പിച്ചു. കവി സീന ശ്രീവത്സൻ പുസ്തകം പരിചയപ്പെടുത്തി. വി പി അനിൽ, സുരേഷ് എടപ്പാൾ, ഡോ. എസ് സഞ്ജയ്, ബഷീർ ചുങ്കത്തറ, ഡോ. സന്തോഷ് വള്ളിക്കാട്, അസിസ് തുവ്വൂർ, മുസാഫർ ഇരുമ്പുഴി, കെ രത്നാകരൻ,  സൂര്യക്കോട് നടേശൻ, അനിൽ കുറുപ്പൻ എന്നിവർ സംസാരിച്ചു. ഡോ. എസ് ഗോപു സ്വാഗതവും ഹനീഫ് രാജാജി നന്ദിയും പറഞ്ഞു. മണമ്പൂർ രാജൻബാബു മറുപടി പറഞ്ഞു. Read on deshabhimani.com

Related News