വയോജന പുരസ്‌കാരം എം ജെ ജേക്കബിന് സമ്മാനിച്ചു
തിരൂർ സംസ്ഥാന സർക്കാരിന്റെ വയോജന പുരസ്‌കാരം മന്ത്രി ആർ ബിന്ദുവിൽനിന്ന് മുൻ എംഎൽഎ എം ജെ ജേക്കബ് എറ്റുവാങ്ങി. കായിക രംഗത്തെ നേട്ടങ്ങൾക്കാണ് പുരസ്‌കാരം. വിവിധ രാജ്യങ്ങളിൽ നടന്ന ഏഷ്യൻ മാസ്‌റ്റേഴ്‌സ് മീറ്റുകളിലും ലോക മാസ്‌റ്റേഴ്‌സ് മീറ്റുകളിലും നിരവധി മെഡലുകളാണ് ഈ എൺപത്തിനാലുകാരൻ നേടിയത്. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനങ്ങളും വഹിച്ചു. Read on deshabhimani.com