അൻവർ സർക്കാർവിരുദ്ധ 
ശക്തികളുടെ ആയുധമായിമാറി: 
ടി പി രാമകൃഷ്ണൻ

സിഐടിയു മലപ്പുറം ജില്ലാ കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


തേഞ്ഞിപ്പലം സംസ്ഥാന സർക്കാരിനെ ഏതുനിലയിലും തകർക്കുകയെന്ന നിലപാട് സ്വീകരിച്ച്‌ രാഷ്ട്രീയ പ്രചാരണം നടത്തുന്നവരുടെ കോടാലിയായി  പി വി അൻവർ എംഎൽഎ മാറിയെന്ന് എൽഡിഎഫ് കൺവീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. കലിക്കറ്റ് സർവകലാശാലയിൽ സിഐടിയു ജില്ലാ ജനറൽ കൗൺസിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ താല്‍പ്പര്യങ്ങൾക്ക്‌ അനുസരിച്ച് ഉദ്യോഗസ്ഥർ ജോലി നിർവഹിക്കുന്നില്ലെന്ന നിലവന്നപ്പോൾ അൻവർ പ്രക്ഷുബ്ധനായി ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. സാധാരണ രീതിയെല്ലാം ലംഘിച്ചുവെന്ന് കണ്ടിട്ടും അൻവറിനെ പൊതുധാരയിൽ നിലനിർത്താനുള്ള ശ്രമമാണ് ഇടതുപക്ഷവും സിപിഐ എമ്മും സ്വീകരിച്ചത്. എന്നാൽ ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും സർക്കാരിനെയും കടന്നാക്രമിച്ചു. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു.  ഈ തെറ്റായ രീതിക്കെതിരെ മലപ്പുറം ജില്ലയിൽനിന്ന് ജനങ്ങളുടെ വലിയ തോതിലുള്ള ചെറുത്തുനിൽപ്പും പ്രതിഷേധവും ഉയർന്നുവരുന്നത് സ്വാഗതാർഹമാണ്‌. അൻവറിനെ പോലുള്ളവർ പാർടിയെ തകർക്കാനോ ദുർബലപ്പെടുത്താനോ നടത്തുന്ന ശ്രമത്തെ അംഗീകരിച്ചുകൊടുക്കില്ലെന്ന സമീപനമാണ് മലപ്പുറത്തെ ജനങ്ങൾ സ്വീകരിച്ചത്. കടന്നാക്രമണങ്ങളെ ശക്തമായി നേരിട്ട്‌ മുന്നോട്ടുപോകാനുള്ള കരുത്ത് എൽഡിഎഫിനും സർക്കാരിനുമുണ്ട്. കേന്ദ്രം കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം തുടരുകയാണ്. വയനാട്ടിലുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് അനുകൂലമായ നിലപാട് കേന്ദ്രമെടുത്തില്ല. ദുരന്തമുഖത്തുപോലും കേരളത്തിന് അർഹതപ്പെട്ട സഹായം നൽകുന്നില്ല. ജനറൽ കൗൺസിലിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി ശശികുമാർ അധ്യക്ഷനായി.   Read on deshabhimani.com

Related News