മന്ത്രി പി പ്രസാദ്‌ 
സന്ദർശിച്ചു

നിലമ്പൂരിൽ ചേർന്ന അവലോകനയോഗത്തിൽ മന്ത്രി പി പ്രസാദ് 
സംസാരിക്കുന്നു. പി വി അൻവർ എംഎൽഎ സമീപം


  പോത്തുകല്ല്  മുണ്ടേരി ഇരുട്ടുകുത്തി കടവിൽ മന്ത്രി പി പ്രസാദ്‌ സന്ദർശിച്ചു. മുഴുവൻ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തുംവരെ തിരച്ചിൽ നടത്തുമെന്ന്‌ മന്ത്രി പി പ്രസാദ്‌ പറഞ്ഞു. നേവിയുടെ സഹകരണവുമുണ്ട്‌.  പാലങ്ങളിലും റഗുലേറ്റർ കം ബ്രിഡ്‌ജുകളിലും അടിഞ്ഞ മരങ്ങൾ മാറ്റിയും പരിശോധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. പോത്തുകല്ല്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിദ്യാ രാജൻ മന്ത്രിക്കൊപ്പമുണ്ടായി.      Read on deshabhimani.com

Related News