ഈശ്വരനിവാസിൽ ബൊമ്മക്കൊലു ഒരുങ്ങി

ഈശ്വരനിവാസിൽ ഒരുക്കിയ ബൊമ്മക്കൊലു


പൊന്നാനി നവരാത്രി മഹോത്സവം ബ്രാഹ്മണ കുലങ്ങളിൽ ബൊമ്മക്കൊലു ആഘോഷത്തിന്റെ ആരംഭമാണ്. പൊന്നാനി തൃക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായതോടെ സമീപത്തെ ഈശ്വരയ്യരുടെ ഈശ്വരനിവാസിൽ ബൊമ്മക്കൊലു വർണചാരുത പടർത്തുകയാണ്. ആഘോഷം കാണാനെത്തുന്നവർ ബൊമ്മക്കൊലു കാണാൻ ഈശ്വരനിവാസിലെത്തും. ഇവർക്ക് കടല ചുണ്ടൽ, ഉണ്ണിയപ്പം തുടങ്ങിയ പലഹാരങ്ങൾ പ്രസാദമായി നൽകും. ഈ ആഘോഷങ്ങൾക്ക് 100 വർഷത്തിലധികം പഴക്കമുണ്ട്. ആദ്യകാലങ്ങളിൽ പൊന്നാനിയിലെ അറുപതോളം ബ്രാഹ്മണ കുടുംബങ്ങളിൽ ബൊമ്മക്കൊലു ചന്തം നിറഞ്ഞാടിയിരുന്നെങ്കിൽ ഇന്നത് ഈശ്വരനിവാസിൽമാത്രമൊതുങ്ങി.  നവരാത്രിയുടെ ഒരുമാസംമുമ്പ് ബൊമ്മക്കൊലു ഒരുക്കങ്ങൾ തുടങ്ങും. ഈശ്വരയ്യരുടെ ഭാര്യ സരസ്വതിയമ്മയും സഹോദരി ലതയും മരുമകൾ മംഗയുമാണ് പിന്നണിയിൽ. ഒമ്പത് ദിവസത്തെ ആഘോഷം ഒത്തുചേരലിന്റെ വേദികൂടിയാണ്. ആടിയുംപാടിയും അവർ ആഘോഷത്തിൽ പങ്കാളികളാവും. പതിനൊന്ന് പടികളിലായി ആയിരത്തോളം ബൊമ്മക്കൊലുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ മരംകൊണ്ടുണ്ടാക്കിയ മരപ്പാച്ചി എന്നറിയപ്പെടുന്ന പ്രതിമകളിലാണ് പൂജ നടക്കുക. ബാക്കിയുള്ള മണ്ണിലും പ്ലാസ്റ്റോ പാരീസിലും ഉണ്ടാക്കിയ ബൊമ്മകൾ അലങ്കാരികമാണ്. കൈലാസവും ശബരിമലയും തിരുവണ്ണാമലയും രാവണസഭയും മുണ്ട കർണനും ശ്രീകൃഷ്ണലീലയും ദേവകിയുടെ കാരാഗൃഹവുമെല്ലാം ഒരുക്കിയിട്ടുണ്ട്. തമിഴ് ബ്രാഹ്മണരുടെ നവരാത്രി ആഘോഷങ്ങളിലെ പ്രധാന ഘടകമാണ് ബൊമ്മക്കൊലു ആഘോഷം. Read on deshabhimani.com

Related News