സിപിഐ എം വേങ്ങര 
ഏരിയാ സമ്മേളനം തുടങ്ങി

സിപിഐ എം വേങ്ങര ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു ഉദ്ഘാടനംചെയ്യുന്നു


വേങ്ങര സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായുള്ള വേങ്ങര ഏരിയാ സമ്മേളനത്തിന്‌ തുടക്കം. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പിപി ഹാൾ) മുതിർന്ന അംഗം ടി കെ മുഹമ്മദ് പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു ഉദ്ഘാടനംചെയ്തു.  എൻ കെ പോക്കർ, സി ഷക്കീല, സി രവി എന്നിവർ അടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. കെ പി സുബ്രഹ്മണ്യൻ രക്തസാക്ഷി പ്രമേയവും എം വത്സകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ ടി അലവിക്കുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി സൈഫുദ്ദീൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി അനിൽ, പി കെ അബ്ദുള്ള നവാസ്, ജില്ലാ കമ്മിറ്റി അംഗം വി ടി സോഫിയ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.   റിപ്പോർട്ടിന്മേൽ പൊതുചർച്ച ആരംഭിച്ചു.  ഞായറാഴ്‌ച ചർച്ചക്കുള്ള മറുപടി, പുതിയ ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പ്‌, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ, ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം, പ്രമേയാവതരണം എന്നിവ നടക്കും. വൈകിട്ട്‌ അഞ്ചിന്‌ വേങ്ങര പോസ്റ്റ്‌ ഓഫീസ് പരിസരത്തുനിന്ന്‌ റെഡ്‌ വളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും.  സീതാറാം യെച്ചൂരി നഗറിൽ (സബാഹ് സ്‌ക്വയർ) പൊതുസമ്മേളനം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ പങ്കെടുക്കും. തുടർന്ന്‌ ഏഷ്യാനെറ്റ് മൈലാഞ്ചി രാവ് ഫെയിം അഞ്ജല നസ്റിൻ നയിക്കുന്ന ഗാനമേളയും കലാപരിപാടികളും അരങ്ങേറും. Read on deshabhimani.com

Related News