ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 30 പേർക്ക്‌ പരിക്ക്‌

അപകടത്തിൽപ്പെട്ട 
ടാങ്കർ ലോറിയും ബസും


തിരൂർ  ആലത്തിയൂർ പഞ്ഞൻപടിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 30 പേർക്ക്‌ പരിക്ക്‌. തിങ്കൾ വൈകിട്ട്‌ നാലോടെയാണ്‌ അപകടം. തിരൂരിൽനിന്ന് പുറത്തൂരിലേക്ക് പോകുകയായിരുന്ന സാരഥി ബസും തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്‌. പരിക്കേറ്റ ബസ്‌ യാത്രക്കാരെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അപകടത്തെ തുടർന്ന് ബി പി അങ്ങാടി -ആലത്തിയൂർ റൂട്ടിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.  മുട്ടന്നൂർ വലിയ പീടിയേക്കൽ ഷിഫാന (14), വലിയ പീടിയേക്കൽ നൂർജഹാൻ (38), ചേന്നര നാലകം റഹീന (21), ചേന്നര പൊന്നിയേരി ഷൺമുഖൻ (52), ബീരാഞ്ചിറ വാൽപറമ്പിൽ നഫീസ (58), എടക്കനാട് മിൻഹ നസ്റിൻ (17), എടക്ക്നാട് വടക്കേ വളപ്പിൽ അൻഷിദ (17), പുറത്തൂർ ഷിഹാന തസ്നി (17), കൈനിക്കര അനീഷ (16), കെൻസ (17), കൈമലശേരി താണിക്കാട് ഫാത്തിമ മിൻഹ (17), തുയ്യം ദേവയാനി (64), തുയ്യം മഞ്ജുള (32),  കാനൂർ അഞ്ചലശേരി പ്രബീഷ് (34), കൂട്ടായി സബീന (42), കൈനിക്കര കളത്തിപറമ്പിൽ അനീഷ (16), പുറത്തൂർ തെയ്യത്ത് കാർത്തിക (18), കൈമലശേരി മുല്ലപ്പള്ളി ഫാത്തിമ മിസ്ന (17), തെക്കുമുറി കളിച്ചാത്ത് സോഫി (50), നാരായണൻ (64), മുട്ടന്നൂർ മേനോത്ത് പറമ്പിൽ ഷിജ്ന (34), കൂട്ടായി എടപ്പയിൽ റഹീന (44), കാവിലക്കാട് ചേനയിൽ കദീജ ഫറിൻ (7), മംഗലം കാടത്തിൽ ഹിബു ജാസ്മിൻ (19),  ചേന്നര നദാ (21) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. ആരുടെയും പരിക്ക്‌ ഗുരുതരമല്ല.   Read on deshabhimani.com

Related News