ഇവിടെയുണ്ട്‌ 
എടപ്പറ്റയുടെ രുചിക്കൂട്ട്‌

രവീന്ദ്രൻ കൃഷിയിടത്തിൽ


മേലാറ്റൂർ ഓണത്തിന്‌ രുചി പകരാൻ ഇത്തവണയും രവീന്ദ്രന്റെ കാർഷിക ഉൽപ്പന്നങ്ങൾ വിപണി കീഴടക്കും. എടപ്പറ്റയിലും പരിസരത്തുമുള്ള ഓണച്ചന്തകളിൽ എടപ്പറ്റ കുന്നുമ്മൽ രവീന്ദ്രന്റെ  പച്ചക്കറി നിത്യസാന്നിധ്യമാണ്‌.  കാർഷികവൃത്തിയിൽ അരനൂറ്റാണ്ട്  പിന്നിടുന്ന ഈ കർഷകന്‌ കൃഷി ജീവവായുവാണ്‌.   ഒന്നര ഏക്കറിൽ വെണ്ട, പയർ, വഴുതന, പാവക്ക, പടവലം, കുമ്പളം തുടങ്ങി എല്ലാത്തരം പച്ചക്കറികളും ഉണ്ട്‌. കവുങ്ങ്, തെങ്ങ്, വെറ്റില, കുരുമുളക് , കറിവേപ്പില  എന്നിവക്കുപുറമെ നീലമരി, ചിറ്റരത്ത, തിപ്പലി തുടങ്ങിയ ഔഷധസസ്യങ്ങളും സമൃദ്ധം. രാവിലെ എട്ടോടെ കൃഷിയിടത്തിൽ സജീവമാകും.  ഇടക്ക്‌ ജോലിക്കാരെ വിളിക്കും.  കുടുംബശ്രീ പ്രവർത്തകയായ ഭാര്യ കല്യാണിയും ഇടയ്‌ക്ക്‌ സഹായത്തിനുണ്ടാകും. സമീപത്തെ കടകളിലും കുടുംബശ്രീ ചന്തകളിലുമാണ്  സാധനങ്ങൾ വിൽക്കുന്നത്.  ജൈവവളംമാത്രമാണ്‌ ഉപയോഗിക്കുന്നത്‌.   ഓണവിപണിയിലേക്ക് പച്ചക്കറികളും മറ്റു സാധനങ്ങളും ഓർഡർ ലഭിച്ചതായി രവീന്ദ്രൻ പറഞ്ഞു. Read on deshabhimani.com

Related News