ഇനി രണ്ടുനാൾമാത്രം
മലപ്പുറം ജില്ലയിൽ റേഷൻ ഇ- –-കെവൈസി മസ്റ്ററിങ് പൂർത്തിയാക്കി 10,21,143 ഗുണഭോക്താക്കൾ. മഞ്ഞ–പിങ്ക് റേഷൻ കാർഡ് (അന്ത്യോദയ, മുൻഗണന വിഭാഗം) ഗുണഭോക്താക്കളുടെ മസ്റ്ററിങ്ങാണ് നടക്കുന്നത്. ഇരുവിഭാഗങ്ങളിലുമായി 20,58,344 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 49.61 ശതമാനം മസ്റ്ററിങ്ങാണ് പൂർത്തിയായത്. ഇനി 10,37,201 ഗുണഭോക്താക്കൾകൂടി മസ്റ്ററിങ് ചെയ്യാനുണ്ട്. ഗുണഭോക്താക്കൾ റേഷൻകാർഡും ആധാർ കാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിങ് ചെയ്യണം. ആഗസ്ത് മാസങ്ങളിൽ റേഷൻകടകളിലെ ഇ പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് റേഷൻ വാങ്ങിയ ആളുകൾ മസ്റ്ററിങ് ചെയ്യേണ്ടതില്ല. എന്നാൽ അവരുടെ കാർഡുകളിലെ മറ്റ് അംഗങ്ങൾ മസ്റ്ററിങ് നിർബന്ധമായും പൂർത്തിയാക്കണം. Read on deshabhimani.com