ചാലിയാര്‍ റിവര്‍ പാഡില്‍ 
ഇന്ന് സമാപിക്കും

ചാലിയാര്‍ റിവർ പാഡിൽ ഇന്ത്യന്‍ സെയ്‌ലിങ് താരം ധന്യ പൈലോ


നിലമ്പൂർ ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിൽ ഞായറാഴ്‌ച സമാപിക്കും. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിനുസമീപത്തുള്ള കടവിൽനിന്ന് വെള്ളി പകല്‍ മൂന്നിന് ആരംഭിച്ച യാത്ര ഞായർ പകല്‍ മൂന്നിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ്ബിലാണ്‌ സമാപിക്കുക.  യാത്രയുടെ രണ്ടാം ദിവസമായ ശനിയാഴ്‌ച അരീക്കോട് മൈത്രക്കടവിൽ വൈറ്റ് സ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സ്വീകരണമൊരുക്കി. ഞായറാഴ്ച ഊർക്കടവിനിന്ന് ബോട്ടിൽ കോസ്റ്റ് ഗാർഡ്‌ സംഘവും കൊളത്തറ ചുങ്കത്തുനിന്ന് ചുരുള വള്ളത്തിൽ ചെറുവണ്ണൂർ പൗരസമിതിയുടെ നേതൃത്വത്തിൽ 20 പേരടങ്ങിയ തുഴച്ചിൽ ടീമും ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ്ബിന്റെ സെയ്‌ലിങ് ടീമും കയാക്കിങ് സംഘത്തോടൊപ്പം ചേരും. രണ്ട് ദിവസങ്ങളിലായി 600 കിലോ മാലിന്യമാണ് സംഘം ചാലിയാറിൽനിന്ന് ശേഖരിച്ചത്. ഇത്‌ വേർതിരിച്ച് പുനഃചംക്രമണത്തിന് അയക്കും.  Read on deshabhimani.com

Related News