പുസ്തക യാത്രക്ക് വരവേൽപ്പ്
മമ്പാട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പുസ്തക യാത്ര "വേഡ്സ് ഓൺ വീൽസ്" നെ മമ്പാട് എംഇഎസ് കോളേജിൽ ആവേശപൂർവം വിദ്യാർഥികൾ വരവേറ്റു. പുസ്തക യാത്ര നാലാം ദിവസം മമ്പാട് എംഇഎസ് കോളേജിൽ ചിത്രകാരൻ മനു കള്ളിക്കാട് ചിത്രം വരച്ച് ഉദ്ഘാടനംചെയ്തു. കെ നിംഷാജ്, സി എം സഫ്വാൻ, വി അഞ്ജന, ടി റിഷാദ് എന്നിവർ സംസാരിച്ചു. ഒന്നിന് ആരംഭിച്ച പുസ്തക യാത്ര 23 വരെ ജില്ലയിലെ ക്യാമ്പസുകളിൽ സഞ്ചരിക്കും. ചിന്ത, ഡിസി, ഒലിവ്, പ്രോഗ്രസ്സ്, ഗ്രീൻ, ആത്മ, ഇൻസൈറ്റ് എന്നീ പബ്ലിക്കേഷനുകളുടെ ആയിരത്തോളം പ്രസിദ്ധീകരണങ്ങളാണ് പുസ്തക യാത്രയിലുള്ളത്. ചൊവ്വാഴ്ച നിലമ്പൂർ ഗവ. കോളേജിൽ പുസ്തക യാത്ര എത്തും. Read on deshabhimani.com