ഇതുവരെ 11,013 അപേക്ഷകർ



കരിപ്പൂർ അടുത്ത വർഷത്തെ ഹജ്ജിന്‌ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ അപേക്ഷിച്ചത് 11,013 പേർ. ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. 2506 അപേക്ഷകൾ 65 വയസ്സ് വിഭാഗത്തിലും 7432 എണ്ണം ജനറൽ വിഭാഗത്തിലുമാണ്. മെഹ്‌റം (ഭര്‍ത്താവോ നേരിട്ട് രക്തബന്ധമുള്ളവരോ) ഇല്ലാതെ ഹജ്ജിന് പോകുന്ന  വനിതകളുടെ വിഭാഗത്തിൽ 1075 അപേക്ഷകളും ലഭിച്ചു. സ്വീകാര്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു. ഇത്‌ അടുത്ത ദിവസങ്ങളിൽ എസ്എംഎസ് ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും കവർ നമ്പർ പരിശോധിക്കാം.   അപേക്ഷാ തീയതി 
നീട്ടണം ഹജ്ജിന്‌ അപേക്ഷാ തീയതി നീട്ടണമെന്ന ആവശ്യം ശക്തമായി. ഈ മാസം ഒമ്പതുവരെയാണ്‌ നിലവിലെ സമയം. കഴിഞ്ഞ 13നാണ് അപേക്ഷാ സമർപ്പണം ആരംഭിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ ഇത്തവണ അപേക്ഷകർക്ക്‌ കുറഞ്ഞ സമയമാണ്‌ ലഭിച്ചത്‌. രേഖകൾ ശരിയാക്കി അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കത്തെഴുതി. Read on deshabhimani.com

Related News