ആഞ്ജനേയ കീർത്തി പുരസ്കാരം സംഗീതസംവിധായകൻ ശരത്തിന് സമ്മാനിച്ചു

ആഞ്ജനേയ കീർത്തി പുരസ്കാരം സംഗീതസംവിധായകൻ ശരത്തിന് സാമൂതിരി രാജയുടെ പ്രതിനിധി ടി ആർ രാമവർമ്മ സമ്മാനിക്കുന്നു


  തിരൂർ ആലത്തിയൂർ ഹനുമാൻ കാവ് ആഞ്ജനേയ കീർത്തി പുരസ്കാരം  സാമൂതിരി രാജയുടെ പ്രതിനിധി  ടി ആർ രാമവർമ്മ  സംഗീതസംവിധായകൻ ശരത്തിന് സമ്മാനിച്ചു. ഹനുമാൻ കാവ്‌ തിരുവോണ മഹോത്സവത്തോടനുബന്ധിച്ചാണ്‌ പുരസ്‌കാര വിതരണം.  സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് കമീഷണർ ടി സി ബിജു ഉദ്ഘാടനംചെയ്തു. സാഹിത്യകാരൻ പി സുരേന്ദ്രൻ മുഖ്യാതിഥിയായി. മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ, അസിസ്റ്റന്റ്‌ കമീഷണർ കെ കെ പ്രമോദ് കുമാർ, സാമൂതിരി രാജയുടെ ലീഗൽ അഡ്വൈസർ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ, ഗോപിനാഥൻ നമ്പ്യാർ,  പി ശശിധരൻ, രാമകൃഷ്ണൻ ഹനുമാൻകാവ്  എന്നിവർ സംസാരിച്ചു.  സാംസ്കാരിക സമ്മേളനത്തിനുശേഷം ക്ലാസിക്കൽ ഡാൻസ്, തിരുവാതിരകളി, ഭക്തിഗാനമേള തുടങ്ങിയ  കലാപരിപാടികൾ നടന്നു.  ഉത്സവത്തിന്റെ  ഒന്നാംദിവസമായ വ്യാഴാഴ്ച രാവിലെ കൂട്ടപ്രാർഥന, വിഷ്ണു സഹസ്രനാമ പാരായണം, കാഴ്ചശീവേലി, ഹനുമാൻ ചാലിസ, ഓട്ടന്‍തുള്ളൽ എന്നിവയും ഉച്ചയ്ക്കുശേഷം ചാക്യാർകൂത്ത്, കാഴ്ചശീവേലി,  കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പക, ക്ലാസിക്കൽ ഡാൻസ്, തിരുവാതിരകളി, കൈകൊട്ടിക്കളി, നൃത്ത സംഗീത നാടകം എന്നിവ നടക്കും. Read on deshabhimani.com

Related News