പൊന്നാനി ഏരിയാ സമ്മേളനത്തിന് തുടക്കം

സിപിഐ എം പൊന്നാനി ഏരിയാ സമ്മേളന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു


പൊന്നാനി സിപിഐ എം 24–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള പൊന്നാനി ഏരിയാ സമ്മേളനത്തിന് തുടക്കം. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കാഞ്ഞിരമുക്ക് മദർപ്ലാസ ഓഡിറ്റോറിയം) മുതിർന്ന അംഗം ഇ ജി നരേന്ദ്രൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്തു. ടി എം സിദ്ദിഖ്, എം എ ഹമീദ്, ശിവദാസ് ആറ്റുപുറം, ധന്യ പതിയാരത്ത് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എൻ കെ ഹുസൈൻ രക്തസാക്ഷി പ്രമേയവും പി ഇന്ദിര അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി സി പി മുഹമ്മദ്കുഞ്ഞി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ​ഗ്രൂപ്പ് ചർച്ചയും പൊതുചര്‍ച്ചയും നടത്തി. സംഘാടക സമിതി കൺവീനർ വി വി സുരേഷ് സ്വാഗതം പറഞ്ഞു.  ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി നന്ദകുമാർ എംഎൽഎ, പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഇ ജയൻ, വി പി സക്കറിയ, അഡ്വ. പി കെ ഖലീമുദ്ദീൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രൊഫ. എം എം നാരായണൻ, അഡ്വ. ഇ സിന്ധു എന്നിവർ പങ്കെടുത്തു.  തിങ്കളാഴ്ച ചര്‍ച്ചയ്ക്കുള്ള മറുപടി, പുതിയ ഏരിയാ കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുക്കല്‍, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കല്‍, പ്രമേയാവതരണം, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവ നടക്കും. വൈകിട്ട് നാലിന് കുണ്ടുകടവിൽനിന്ന് റെഡ് വളന്റിയർ മാർച്ചും കറുകത്തിരുത്തി വളവ് സെന്ററിൽനിന്ന് ബഹുജന റാലിയും ആരംഭിക്കും. സീതാറാം യെച്ചൂരി നഗറിൽ (കരിങ്കല്ലത്താണി കിണർ പരിസരത്ത്) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും.  സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി നന്ദകുമാർ എംഎൽഎ, പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഇ ജയൻ, വി പി സക്കറിയ, അഡ്വ. പി കെ ഖലീമുദ്ദീൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഇ സിന്ധു എന്നിവർ സംസാരിക്കും. Read on deshabhimani.com

Related News