കപ്പടിച്ച് നിലമ്പൂര്‍

പി അശ്വതി, 
സീനിയര്‍ വുമണ്‍ 
ഷോട്പുട്ട്, 
ജിഎച്ച്എസ്എസ് 
തൃക്കുളം, 
തിരൂരങ്ങാടി ഏരിയ


മലപ്പുറം സംസ്ഥാന സർക്കാർ ജീവനക്കാർക്കായി എൻജിഒ യൂണിയൻ സംഘടിപ്പിച്ച ജില്ലാ കായികമേളയിൽ 135 പോയിന്റോടെ നിലമ്പൂർ ഏരിയക്ക് കിരീടം. 123.25 പോയിന്റ് നേടി തിരൂരങ്ങാടി ഏരിയ രണ്ടാംസ്ഥാനവും 104.25 പോയിന്റോടെ പൊന്നാനി ഏരിയ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മലപ്പുറം എംഎസ്‌പി എൽപി സ്‌കൂൾ ഗ്രൗണ്ടിൽ കലക്ടർ വി ആർ വിനോദ് മത്സരങ്ങൾ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ കെ ശിവശങ്കരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം എം കെ വസന്ത, കെ വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി കെ രാജേഷ് സ്വാഗതവും ജ്വാല കലാകായിക സംസ്കാരിക സമിതി കൺവീനർ കെ സുനിൽകുമാർ നന്ദിയും പറഞ്ഞു. കായികമേളയുടെ മുന്നോടിയായി മാർച്ച്‌പാസ്റ്റുമുണ്ടായി. വിജയികൾ 22ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കും. വ്യക്തി​ഗത ചാമ്പ്യന്മാർ: സീനിയർ വനിത –പി അശ്വതി (തൃക്കുളം ജിഎച്ച്എസ്, തിരൂരങ്ങാടി ഏരിയ), ജീജമോൾ (സെൻട്രൽ ജയിൽ തവനൂർ, പൊന്നാനി ഏരിയ). സൂപ്പർ സീനിയർ വനിത –പി രാജലക്ഷ്മി (മക്കരപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസ്, പെരിന്തൽമണ്ണ ഏരിയ), കെ എം റീന (തിരൂർ ജില്ലാ ആശുപത്രി, തിരൂർ ഏരിയ), വി സ്വപ്ന (മങ്കട കുടുംബാരോഗ്യകേന്ദ്രം, പെരിന്തൽമണ്ണ ഏരിയ). മാസ്റ്റേഴ്സ് വനിത –കെ ടി ലുബ്‌ന (കൊണ്ടോട്ടി താലൂക്ക് ആശുപത്രി, കൊണ്ടോട്ടി ഏരിയ).  സീനിയർ പുരുഷൻ –ഇ അനീസ് റഹ്മാൻ (പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, പൊന്നാനി ഏരിയ). സൂപ്പർ സീനിയർ പുരുഷൻ –കെ കുഞ്ഞഹമ്മദ്കുട്ടി (കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജ്, തിരൂരങ്ങാടി ഏരിയ), എം പ്രകാശ് (പുഴക്കാട്ടിരി ഗവ. ഐടിഐ, പെരിന്തൽമണ്ണ ഏരിയ). മാസ്റ്റേഴ്സ് പുരുഷൻ –രാജീവ് (നിലമ്പൂർ വില്ലേജ് ഓഫീസ്, നിലമ്പൂർ ഏരിയ). Read on deshabhimani.com

Related News