നെതർലന്‍ഡ്സിലും
താരമായി ഡോ. ഫദൽ



    മലപ്പുറം  കരൾമാറ്റ ശസ്ത്രക്രിയാ വിദഗ്ധരുടെ അന്താരാഷ്‌ട്ര സമ്മേളനത്തിൽ ശ്രദ്ധേയമായ പ്രബന്ധം അവതരിപ്പിച്ച് മലയാളി ഡോക്ടർ. എറണാകുളം ലിസി ആശുപത്രിയിലെ പ്രമുഖ കരൾമാറ്റ ശസ്ത്രക്രിയാ വിദഗ്ധൻ ഫദൽ എച്ച് വീരാൻകുട്ടിയാണ്‌ മെയ് മൂന്നുമുതൽ ആറുവരെ നെതർലൻഡ്‌സിലെ റോട്ടർഡാമിൽ നടന്ന അന്താരാഷ്ട്ര കരൾമാറ്റ ശസ്ത്രക്രിയാ വിദഗ്ധരുടെ സമ്മേളനത്തിൽ ശ്രദ്ധേയമായ പ്രബന്ധം അവതരിപ്പിച്ചത്. മഞ്ചേരി കാവനൂർ പൂന്തല ഹസൻ മൊയ്തീന്റെയും എളയോടത്ത് ഫാത്തിമയുടെയും മകനാണ്.  അഡ്വാൻസസ് ഇൻ ലിവർ സർജറി വിഭാഗത്തിൽ റോബോട്ടിക് ശസ്ത്രക്രിയയെക്കുറിച്ച് സംസാരിക്കാനാണ് ഇദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. റോബോട്ടിക് ശസ്ത്രക്രിയയിൽ കരൾ ദാതാവിൽ കോശജ്വലനത്തിന്റെ തീവ്രത കുറയും എന്ന് ഡോ. ഫദലിന്റെ പഠനം കണ്ടെത്തി. കഴിഞ്ഞവർഷം തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന അന്താരാഷ്ട്ര കരൾമാറ്റ ശസ്ത്രക്രിയാ വിദഗ്ധരുടെ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. കോവിഡ് അണുബാധമൂലമുണ്ടാകുന്ന കരൾവീക്കം എങ്ങനെ കരൾമാറ്റ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താം എന്നതിലായിരുന്നു പ്രഭാഷണം. Read on deshabhimani.com

Related News