ഡിവൈഎസ്‌പിമാര്‍ക്ക് സ്ഥലംമാറ്റം
മലപ്പുറം ജില്ലയിലെ ഡിവൈഎസ്‌പിമാർക്ക് സ്ഥലംമാറ്റം. മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി, നിലമ്പൂർ, താനൂർ, മലപ്പുറം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാരെയാണ് സ്ഥലംമാറ്റിയത്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി പി അബ്ദുൾ ബഷീറിനെ തൃശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലേക്കും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ മൂസ വള്ളിക്കാടനെ പാലക്കാട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലേക്കും മാറ്റി. മലപ്പുറത്തെ എ പ്രേംജിത്തിനെ തൃശൂർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലേക്കും പെരിന്തൽമണ്ണ ഡിവൈഎസ്‌പി സജു കെ അബ്രഹാമിനെ വെസ്റ്റ് കൊച്ചി ട്രാഫിക്കിലേക്കും തിരൂരിലെ കെ എം ബിജുവിനെ ഗുരുവായൂരിലേക്കും കൊണ്ടോട്ടിയിലെ പി ഷിബുവിനെ തൃശൂർ വിജിലൻസിലേക്കും മാറ്റി. നിലമ്പൂരിലെ പി കെ സന്തോഷിനെ പാലക്കാട് ക്രൈം ബ്രാഞ്ചിലേക്കും താനൂരിലെ വി വി ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ചിലേക്കും മാറ്റി. പകരം വരുന്ന ഡിവൈഎസ്‌പിമാർ: ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് –-കെ എം പ്രവീൺ കുമാർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മലപ്പുറം –എം യു ബാലകൃഷ്ണൻ, മലപ്പുറം – ടി എസ് ഷിനോജ്, പെരിന്തൽമണ്ണ – ടി കെ ഷൈജു, തിരൂർ –ഇ ബാലകൃഷ്ണൻ, കൊണ്ടോട്ടി –കെ സി സേതു, നിലമ്പൂർ –ജി ബാലചന്ദ്രൻ, താനൂർ –പയസ് ജോർജ്. Read on deshabhimani.com