5.88 ലക്ഷം വിദ്യാർഥികൾക്ക് ഓണം അരി
മലപ്പുറം ഓണത്തിന് വിദ്യാർഥികൾക്ക് സൗജന്യമായി ജില്ലയിൽ വിതരണംചെയ്യുന്നത് 981.24 മെട്രിക് ടൺ അരി. സർക്കാർ, എയ്‌ഡഡ് സ്‌കൂളിലെ 5,88,748 വിദ്യാർഥികളാണ് ഗുണഭോക്താക്കൾ. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ, എയ്‌ഡഡ് സ്‌കൂളിലെ എട്ടാംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഓണത്തിന് അഞ്ചുകിലോ അരി സർക്കാർ സൗജന്യമായി നൽകുന്നത്. സപ്ലൈകോയുടെ കൈവശമുള്ള അരിയിൽനിന്നാണ് വിതരണം. അരി സപ്ലൈകോ സ്കൂളുകളിൽ നേരിട്ട് എത്തിക്കും. കഴിഞ്ഞവർഷം 5,99,148 വിദ്യാർഥികൾക്കായി 998.58 മെട്രിക് ടൺ അരിയാണ് വിതരണംചെയ്തത്. Read on deshabhimani.com