ആക്റ്റ് നാടകമേളക്ക് ഇന്ന് തുടക്കം
തിരൂർ ആക്റ്റ് തിരൂരിന്റെ പതിനേഴാമത് നാടകമേളക്ക് തിങ്കളാഴ്ച തിരിതെളിയും. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ വൈകിട്ട് 6.30ന് കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനംചെയ്യും. നഗരസഭാ ചെയർപേഴ്സൺ എ പി നസീമ അധ്യക്ഷയാകും. കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി പി മാധവൻകുട്ടി വാര്യർ മുഖ്യാതിഥിയാകും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടക മത്സരത്തിൽ കൊല്ലം കാളിദാസ കലാ കേന്ദ്രത്തിന്റെ "അച്ഛൻ’ അരങ്ങേറും. നാടകമേളയുടെ ബ്രോഷർ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി എ ബാവയ്ക്ക് നൽകി ഡിവൈഎസ്‌പി ഇ ബാലകൃഷ്ണൻ പ്രകാശിപ്പിച്ചു. ഹോട്ടൽ ഖലീസിൽ നടന്ന ചടങ്ങിൽ ആക്റ്റ് വൈസ് പ്രസിഡന്റ് അഡ്വ. വിക്രമകുമാർ മുല്ലശേരി അധ്യക്ഷനായി. കെ പി സാജു, എ കെ പ്രേമചന്ദ്രൻ, കരീം മേച്ചേരി, എം കെ അനിൽ കുമാർ, എം കെ സന്തോഷ് മേനോൻ, കേശവൻ, രവീന്ദ്രൻ, തൈസീർ മുഹമ്മദ്, മുജീബ്, ഷീന രാജേന്ദ്രൻ, നൈന ബാവ എന്നിവർ സംസാരിച്ചു. എസ് ത്യാഗരാജൻ സ്വാഗതവും മനോജ് ജോസ് നന്ദിയും പറഞ്ഞു. Read on deshabhimani.com