ചാലിയാർ തീരംവിട്ട് കാട്ടാനകൾ
എടക്കര ഉരുൾപൊട്ടൽ ദിനംമുതൽ രണ്ടാഴ്ച ചാലിയാർ തീരത്തുനിന്ന് കാട്ടാനകൾ വഴിമാറി. മുണ്ടേരി വനത്തോട് ചേർന്നൊഴുകുന്ന ചാലിയാർ തീരംമുതൽ കൈപ്പിനിവരെ കാട്ടാനകൾ വിഹരിക്കുന്ന പ്രദേശമാണ്. ചാത്തംമുണ്ട, ചീത്ത്കല്ല്, ഗ്രാമംകടവ്, അമ്പിട്ടാംപ്പൊട്ടി, മുക്കം കടവ്, കുനിപ്പാല, മുണ്ടേരി, മച്ചികൈ, ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, കാന്തൻപാറ, സൂചിപ്പാറവരെ പകൽപോലും കാട്ടാനകൾ എത്താറുണ്ട്. മുണ്ടേരി ഫാം മാളകം, തലപ്പാലി എന്നിവിടങ്ങളും ആനകളുടെ സ്ഥിരംകേന്ദ്രമാണ്. ഉരുൾപൊട്ടലുണ്ടായ ജൂലൈ 31മുതൽ ഏപ്രിൽ 11വരെ രണ്ടാഴ്ച ഇവിടങ്ങളിൽ ആനയുടെ സാന്നിധ്യമുണ്ടായില്ല. നിരവധി പേരാണ് ചാലിയാറിന്റെ തീരങ്ങളിൽ രണ്ടാഴ്ച പുലർച്ചെമുതൽ രാത്രിവരെ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടത്തിയത്. കൊടും വനത്തിനരികിൽപോലും കാട്ടാന സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ഇവർ പറയുന്നു. Read on deshabhimani.com