ആരോഗ്യത്തോടെ 
ആതുരാലയങ്ങൾ



മലപ്പുറം ശുചിത്വം, മാലിന്യപരിപാലനം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി ആരോഗ്യമുള്ള ആരോഗ്യസ്ഥാപങ്ങൾക്ക്‌ നൽകുന്ന കായകൽപ്പ് അവാർഡിൽ മുന്നേറി ജില്ലയിലെ ആതുരാലയങ്ങൾ. ജില്ലാതല ആശുപത്രികളിൽ 91.75 ശതമാനം മാർക്ക് നേടി പൊന്നാനി സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഒന്നാംസ്ഥാനം നേടി 50 ലക്ഷം രൂപയുടെ അവാർഡിന് അർഹരായി. എക്കോ ഫ്രണ്ട്‌ലി വിഭാഗത്തിൽ  94.76 ശതമാനം മാർക്കോടെ 10 ലക്ഷംരൂപയും ആശുപത്രി നേടി.   88.21 ശതമാനം മാർക്കോടെ രണ്ടാംസ്ഥാനം നിലമ്പൂർ ജില്ലാ ആശുപത്രി കരസ്ഥമാക്കി (20 ലക്ഷംരൂപ ).  സബ് ജില്ലാതലത്തിൽ 87.44 ശതമാനം മാർക്ക്‌ നേടി തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി രണ്ടാംസ്ഥാനം കരസ്ഥമാക്കി. 10 ലക്ഷം രൂപയാണ്‌ പുരസ്‌കാര തുക.  അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മംഗലശേരി  (93.97 ശതമാനം) രണ്ടാം സ്ഥാനമായ 1.5 ലക്ഷംരൂപ കരസ്ഥമാക്കി.  നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ബിയ്യം (92.91), അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഇരവിമംഗലം (92.80) എന്നീ ആരോഗ്യകേന്ദ്രങ്ങൾ 50,000 രൂപ വീതം നേടി. പ്രാഥമികാരോഗ്യകേന്ദ്രം വിഭാഗത്തിൽ ജില്ലയിൽ  ഏറ്റവും കൂടുതൽ മാർക്ക്‌ നേടി അമരമ്പലം എഫ്‌എച്ച്‌സി രണ്ടുലക്ഷം രൂപയും 70 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ നേടി കോട്ടക്കൽ എഫ്‌എച്ച്‌സിയും പരപ്പനങ്ങാടി എഫ്‌എച്ച്‌സിയും 50,000 രൂപയും നേടി. ജനകീയ ആരോഗ്യ ഉപകേന്ദ്രം വിഭാഗത്തിൽ അത്താണിക്കൽ എച്ച്‌ഡബ്ല്യുസി ഒരുലക്ഷം രൂപയും വളവനൂർ കെപുരം എച്ച്‌ഡബ്ല്യുസി 50,000 രൂപയും നിറമരുതൂർ എച്ച്‌ഡബ്ല്യുസി 35,000 രൂപയും നേടി.  Read on deshabhimani.com

Related News