അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ തുഞ്ചന്റെ മണ്ണൊരുങ്ങി



തിരൂർ  അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകാൻ ഭാഷാപിതാവിന്റെ മണ്ണിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരൂർ തുഞ്ചൻപറമ്പിൽ ഞായറാഴ്ച പുലർച്ചെ അഞ്ചുമുതൽ എഴുത്തിനിരുത്തൽ ആരംഭിക്കും. സാഹിത്യ–-സാംസ്‌കാരിക പ്രവർത്തകരും പാരമ്പര്യ എഴുത്താശ്ശാൻമാരും ഉൾപ്പെടെ 40ഓളംപേരാണ്‌ കുട്ടികൾക്ക്‌ വിദ്യാരംഭം കുറിച്ചുനൽകുക. തുഞ്ചൻ കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായാണ് എഴുത്തിനിരുത്തൽ.  സരസ്വതി മണ്ഡപത്തിൽ ആലങ്കോട് ലീലാകൃഷ്‌ണൻ, പി കെ ഗോപി, മണമ്പൂർ രാജൻബാബു, ഡോ. അനിൽ വള്ളത്തോൾ, ടി ഡി രാമകൃഷ്‌ണൻ, കെ പി രാമനുണ്ണി, ഡോ. സി രാജേന്ദ്രൻ, കെ എസ് വെങ്കിടാചലം, ഡോ. കെ വി തോമസ്, ഡോ. രഘുറാം, ഡോ. പി ഉഷ, ഡോ. എൽ സുഷമ, ഡോ. കെ വി സജയ്, ഡോ. ആർ വി എം ദിവാകരൻ, ശത്രുഘ്നൻ, ഡോ. ടി വി സുനീത, ഡോ. രജനി സുബോധ്, ഡോ. പി കെ രാധാമണി, ഡോ. രോഷ്നി സ്വപ്ന, ഡോ. ആര്യാ ഗോപി, ഡോ. എ അൻവർ അബ്ദു,  ഡോ. ശുഭ, ഡോ. അശോക് ഡിക്രൂസ്, ഡോ. സി ഭാമിനി, ഡോ. കെ എം ജയശ്രി, ഡോ. പി ആർ  രമിളാദേവി, ഡോ. രാജേന്ദ്രൻ എടത്തുംകര,  ജി കെ റാം മോഹൻ, കെ ജി രഘുനാഥ്, ഐസക്ക് ഈപ്പൻ, പത്മാ ദാസ്, കാനേഷ് പുനൂർ, പൂനൂർ കെ കരുണാകരൻ, പി ബി  ഹൃഷികേശൻ, ഡോ. സി ഗണേഷ്, ഡോ. ആനന്ദ് കാവാലം, ഇ ജയകൃഷ്‌ണൻ, മാധവൻ പുറച്ചേരി, ഡോ. ബാബുരാജ്, ഡോ. ശ്രീദേവി പി അരവിന്ദ്, അനീസ് ബഷീർ, ലിയോ ജോണി, ശ്രീനിവാസൻ തൂണേരി എന്നീ സാഹിത്യകാരും  കൃഷ്ണശിലാ മണ്ഡപത്തിൽ മുരളീധരൻ വഴുതക്കാട്, പി സി സത്യനാരായണൻ, പ്രദേഷ് പണിക്കർ എന്നീ പാരമ്പര്യ എഴുത്താശ്ശാൻമാരും എഴുത്തിനിരുത്തും. കുട്ടികളുടെ വിദ്യാരംഭത്തിനുപുറമേ രാവിലെ 9.30ന് കവികളുടെ വിദ്യാരംഭവും നടക്കും. വൈകിട്ട് 5.30മുതൽ നാടോടിനൃത്തം, കർണാടിക് സംഗീതം, ഭരതനാട്യം എന്നിവ അരങ്ങേറും. പൂന്താനം ഇല്ലത്ത്‌ വിജയദശമി ദിനത്തിൽ രാവിലെ ഏഴുമുതൽ എഴുത്തിനിരുത്ത്‌ തുടങ്ങും. മുൻകൂട്ടി രജിസ്റ്റർചെയ്യേണ്ടതില്ല. Read on deshabhimani.com

Related News