വിജയവഴിയിൽ 
വീട്ടിലെ വിപണി

ഹോംഷോപ്പ്‌ ഉൽപ്പന്നങ്ങൾ വിൽക്കുന്ന മക്കരപ്പറമ്പ്‌ സ്വദേശി കദീജ


മലപ്പുറം 1000 ഹോംഷോപ്പ്‌ ഉടമകൾ, മൂന്നുകോടിയുടെ വിറ്റുവരവ്‌. വീട്ടിലെ കടയിൽ വിൽപ്പന പൊടിപൊടിക്കുകയാണ്‌.  ചെറുകിട സംരംഭകർക്ക്‌ മികച്ച വിപണിയൊരുക്കിയാണ്‌ ഹോംഷോപ്പ്‌ പദ്ധതി മുന്നേറുന്നത്‌. 2024 –- -2025 സാമ്പത്തിക വർഷം ആറുമാസത്തിനുള്ളിൽ ഹോംഷോപ്പ്‌ മുഖേന മൂന്നുകോടിരൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. 2022–-23ൽ ജില്ലയിൽ ഹോം ഷോപ്പുകൾ മുഖേന നാലുകോടിയുടെ വിൽപ്പനയും നടന്നു. നിലവിൽ എട്ട്‌ ബ്ലോക്കിലായി 1000ത്തോളം ഹോംഷോപ്പ് ഉടമകളാണുള്ളത്. പെരിന്തൽമണ്ണ ബ്ലോക്കിലാണ് മികച്ച വിപണനം നടക്കുന്നത്.  അങ്ങാടിപ്പുറം പഞ്ചായത്തിലെ സാജിതയാണ്‌ ജില്ലയിൽ മികച്ച വിപണനം നടത്തുന്ന ഹോം ഷോപ്പ്‌ ഉടമ.  മങ്കട, തിരൂർ, വേങ്ങര, വണ്ടൂർ, നിലമ്പൂർ  എന്നിവിടങ്ങളിലും മികച്ച രീതിയിലാണ്‌ വിപണനം. 2024–-25 സാമ്പത്തിക വർഷത്തിൽ എട്ട്‌ കോടിരൂപയുടെ വിപണനമാണ്‌ ലക്ഷ്യമിടുന്നത്. Read on deshabhimani.com

Related News