സിപിഐ എം വണ്ടൂര്‍ 
ഏരിയാ സമ്മേളനം ഇന്ന്‌ തുടങ്ങും



വണ്ടൂർ സിപിഐ എം 24–-ാം പാർടി കോൺ​ഗ്രസിന്‌ മുന്നോടിയായുള്ള വണ്ടൂർ ഏരിയാ സമ്മേളനം വ്യാഴാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന് കാപ്പിൽ ജോയി ന​ഗറിൽ (കണ്ണത്ത് പാരഡൈസ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ശശികുമാർ, വി രമേശൻ, പി കെ അബ്ദുള്ള നവാസ്, കെ പി സുമതി എന്നിവർ പങ്കെടുക്കും. ഒമ്പത് ലോക്കൽ കമ്മിറ്റികളിൽനിന്ന് 132 പ്രതിനിധികളും 18 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 150 പേർ പങ്കെടുക്കും. വ്യാഴാഴ്ച ‌പ്രവർത്തന റിപ്പോർട്ട്‌ അവതരണം, ഗ്രൂപ്പ് ചർച്ച, പൊതുചർച്ച എന്നിവ നടക്കും.   വെള്ളിയാഴ്ച പുതിയ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുക്കൽ, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, പ്രമേയാവതരണം എന്നിവയുണ്ടാകും. വൈകിട്ട് നാലിന് പുന്നക്കാട്ടുനിന്ന് റെഡ് വളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും. സീതാറാം യെച്ചൂരി–-കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കരുവാരക്കുണ്ട് കിഴക്കേത്തല) പൊതുസമ്മേളനം ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്യും. ഡോ. സരിൻ പങ്കെടുക്കും.   Read on deshabhimani.com

Related News