അവശ്യമരുന്നുകളുടെ ജിഎസ്‌ടി ഒഴിവാക്കണം

കെഎംഎസ്ആർഎ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു


അങ്ങാടിപ്പുറം  അവശ്യമരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി ഒഴിവാക്കണമെന്ന്‌ കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അങ്ങാടിപ്പുറം അംബുജം  കൺവൻഷൻ സെന്ററിൽ (പി പ്രദീപ് നഗർ) നടന്ന സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു.  കെഎംഎസ്ആർഎ ജില്ലാ പ്രസിഡന്റ്‌ എം ബിജോയ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ പി കെ സന്തോഷ് ഉദ്ഘാടനംചെയ്തു. പി സുരേഷ് ബാബു അനുശോചന പ്രമേയവും പി അനീഷ് കുമാർ രക്തസാക്ഷി പ്രമേയവും ജില്ലാ സെക്രട്ടറി സി സുജിത്ത് പ്രവർത്തന റിപ്പോർട്ടും കെ ജി മണികണ്ഠൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം ബിജോയ് ഉണ്ണികൃഷ്ണൻ, പി വിജയലക്ഷ്മി, പി സുരേഷ് ബാബു എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.  മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി കെ റഷീദലി, പി അബ്ദുൽ സമദ്, എഫ്എംആർഎഐ ദേശീയ വൈസ് പ്രസിഡന്റ്‌ കെ എം സുരേന്ദ്രൻ, കെഎംഎസ്ആർഎ സംസ്ഥാന ട്രഷറർ സാജി സോമനാഥ്, സംസ്ഥാന സെക്രട്ടറി അനുരൂപ് രാജ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്റാസ് കമ്പനിയിലെ തൊഴിലാളികൾ സമാഹരിച്ച 50,000 രൂപ വി പി സക്കറിയ ഏറ്റുവാങ്ങി. സി സുജിത്ത് സ്വാഗതവും പി പ്രേംജിത്ത് ദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി പ്രേംജിത്ത്ദാസ് (പ്രസിഡന്റ്‌), പി പി മിഥുൻ, എസ് വിനീത് (വൈസ്‌ പ്രസിഡന്റ്‌), സി സുജിത് (സെക്രട്ടറി), പി സുരേഷ് ബാബു, എം രതീശ് (ജോ. സെക്രട്ടറി), പി അനീഷ് (ട്രഷറർ). Read on deshabhimani.com

Related News