കനൽവഴികൾ കടന്നാണ്‌ 
അറിവിടങ്ങളിൽ ജ്വലിച്ചത്‌



എടക്കര കനൽവഴികൾ  ഏറെ കടന്നാണ്‌ വിനോദ് സി മാഞ്ചീരി ഗവേഷണ വഴികളിലെത്തിയത്‌. നിലമ്പൂർ കാടുകളിൽ ഗുഹാവാസികളായി കഴിയുന്ന ചോലനായ്ക്കർ വിഭാഗത്തിൽനിന്നുള്ള പ്രഥമ ഗവേഷണ വിദ്യാർഥിയുടെ ശബ്‌ദം അന്താരാഷ്‌ട്ര വേദികളിലുമെത്തി. ഇംഗ്ലണ്ടിലെ ഡർഹാം യൂണിവേഴ്സിറ്റിയിൽ വിനോദ് സി മാഞ്ചീരി പ്രബന്ധം അവതരിപ്പിച്ചു. സിഇഎസ് കോൺഫറൻസിൽ സാംസ്കാരിക പരിണാമ സമൂഹം സംഘടിപ്പിച്ച പരിപാടിയിലാണ്‌  നിലമ്പൂർ കരുളായി വനത്തിലെ മാഞ്ചീരി ആദിവാസി നഗറിലെ വിനോദ് വീഡിയോ പ്രസന്റേഷൻ നടത്തിയത്. "ചോലനായ്ക്കർ സമുദായത്തിൽവന്ന മാറ്റങ്ങളും സംസ്കാരം നിലനിർത്തുന്നതിലെ പങ്കും' വിഷയത്തിലായിരുന്നു പ്രബന്ധം. സമുദായത്തിലെ മാറ്റങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയത്. മുമ്പ് നോർവേയിലും സെമിനാറിൽ പങ്കെടുത്തിരുന്നു. എറണാകുളം കളമശേരി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സിലാണ്‌ വിനോദ് ഗവേഷണംചെയ്യുന്നത്‌. ചോലനായ്ക്കർ വിഭാഗത്തിൽനിന്ന് ആദ്യമായി രാജ്യത്തിന് പുറത്തുപോകുന്ന വ്യക്തികൂടിയാണ് വിനോദ്. Read on deshabhimani.com

Related News