കാഞ്ഞിരപ്പുഴയുടെ തീരത്ത് 810 ലിറ്റര്‍ വാഷ് കണ്ടെത്തി



നിലമ്പൂർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജനമൈത്രി എക്സൈസ് സ്ക്വാഡും നിലമ്പൂർ എക്സൈസ് റേഞ്ച് ഓഫീസും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ ചാലിയാർ പഞ്ചായത്തിലെ മതിൽമൂല കാഞ്ഞിരപ്പുഴയുടെ തീരത്ത് വാറ്റുകേന്ദ്രവും 810 ലിറ്റർ വാഷും കണ്ടെത്തി. മതിൽമൂല ന​ഗർ പൂളപ്പൊട്ടി കുട്ട (34)നെതിരെ കേസെടുത്തു. പ്ലാസ്റ്റിക് ബാരലുകളിലും പ്ലാസ്റ്റിക് കന്നാസുകളിലും കുടങ്ങളിലുമാണ് സൂക്ഷിച്ചിരുന്നത്. തൊണ്ടിമുതൽ നിലമ്പൂർ ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കും.  അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ആർ പി സുരേഷ് ബാബു, റെജി തോമസ്, പ്രിവന്റീവ് ഓഫീസർ പ്രമോദ് ദാസ്, വി സുഭാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം രാകേഷ് ചന്ദ്രൻ, സി ടി ഷംനാസ്, യു പ്രവീൺ, എം ജംഷീദ്, എബിൻ സണ്ണി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എൻ കെ സനീറ, കെ സജിനി, അസി. എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർമാരായ പി രാജീവ്, പി പ്രദീപ് കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News