റെയിൽവേ ഓവുപാലം തകർച്ചയിൽ
പരപ്പനങ്ങാടി അയ്യപ്പൻകാവിലെ റെയിൽവേ ഓവുപാലത്തിന്റെ കോൺക്രീറ്റുകൾ അടർന്നുവീഴുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പ്രദേശവാസികളും വിദ്യാർഥികളുമടക്കം യാത്രക്കായി ദിനേന നിരവധിപേർ ആശ്രയിക്കുന്ന ഓവുപാലമാണിത്. കാലപ്പഴക്കംമൂലമാണ് കോൺക്രീറ്റുകൾ അടർന്നുവീഴുന്നത്. നെടുവ ഹൈസ്കൂൾ, കോവിലകം ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾ യാത്രക്കായി ആശ്രയിക്കുന്നത് ഈ ഓവുപാലത്തെയാണ്. അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകാനും ഭക്തർ ഈവഴിയാണ് ഉപയോഗിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കും ഓവുപാലത്തിലൂടെ സഞ്ചരിക്കാൻ കഴിയും. കോൺക്രീറ്റ് അടർന്നുവീഴുന്നത് യാത്രക്കാർ നടന്നുപോകുമ്പോഴാണെങ്കിൽ പരിക്കേൽക്കാൻ സാധ്യത ഏറെയാണ്. നാട്ടുകാർക്ക് സൗകര്യപ്രദമായ ഓവുപാലം പുതുക്കിപ്പണിയാൻ റെയിൽവേ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. Read on deshabhimani.com