ആരോ​ഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം; എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

എഫ്എസ്ഇടിഒ മലപ്പുറത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ ബദറുന്നീസ ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം  കൊൽക്കത്തയിൽ പിജി ഡോക്ടറെയും ഉത്തരാഖണ്ഡിൽ നഴ്സിനെയും ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവങ്ങളിൽ എഫ്എസ്ഇടിഒ  പ്രതിഷേധ  കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ നടന്ന കൂട്ടായ്മയിൽ  ജീവനക്കാരും അധ്യാപകരും  പങ്കെടുത്തു. ജില്ലാ കേന്ദ്രത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് കെ ബദറുന്നീസ ഉദ്‌ഘാടനംചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി വേണുഗോപാൽ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി രത്നാകരൻ എന്നിവർ സംസാരിച്ചു.  തിരൂരിൽ കെ സുനിൽകുമാർ, ആർ പി ബാബുരാജ്, വി അബു സിയാദ്, കൊണ്ടോട്ടിയിൽ അസീന ബീഗം, ഷെബീർ പൊന്നാടൻ, എ പി അജീഷ്, എ പി രാജൻ, മഞ്ചേരിയിൽ സരിത തറമൽപറമ്പ്, ടി ആർ ഷാൻ, നിലമ്പൂരിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എ ഗോപാലകൃഷ്ണൻ, എം ശ്രീനാഥ്, കെ അജീഷ്, ആർ രാജശ്രീ, പൊന്നാനിയിൽ കെജിഒഎ ജില്ലാ സെക്രട്ടറി എം വി വിനയൻ, കെ പി അരുൺലാൽ, സി പി അജേഷ്, തിരൂരങ്ങാടിയിൽ പി മോഹൻദാസ്, സി രതീഷ്, കെ സി അഭിലാഷ്, പെരിന്തൽമണ്ണയിൽ എം ശശികുമാർ, സി ടി വിനോദ്, പി കെ ഷമീർ ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News