ബൈക്കപകടത്തിൽ യുവാവ് മരിച്ചു



  താനൂർ മൂലക്കൽ പെട്രോൾ പമ്പിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വാഴക്കത്തെരു കിഴക്കന്റെ പുരക്കൽ അൻഷിദാ (22)ണ് മരിച്ചത്. വ്യാഴം രാത്രി പത്തരയോടെ താനൂരിൽനിന്ന്‌ പുത്തൻതെരുവിലേക്ക് പോകുമ്പോൾ എതിരെ വന്ന ചരക്ക് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പണ്ടാരകടപ്പുറത്തെ കമ്മുട്ടകത്ത് ബാസിത്തി (23)ന്‌ ഗുരുതര പരിക്കേറ്റു. കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ പി ബഷീറാണ് അൻഷിദിന്റെ ബാപ്പ. ഉമ്മ: മുബീന. സഹോദരങ്ങൾ: അസ്‌കൽ, ആഷിഖ, അൽറമി. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം താനൂർ വലിയകുളങ്ങര പള്ളി ഖബര്‍സ്ഥാനിൽ ഖബറടക്കി. Read on deshabhimani.com

Related News